ഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തം. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യ സഖ്യം ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മമത ബാനര്‍ജിയും പങ്കെടുക്കും. നിലവില്‍ ഡല്‍ഹിയിലുള്ള എംപിമാരോട് ഇവിടെത്തന്നെ തുടരാനും. ബാക്കിയുള്ളവരോട് എത്രയും പെട്ടെന്ന് ഡല്‍ഹിയിലേക്ക് എത്താനും പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദ്ദേശം നല്‍കി.ഇതിന് പുറമെ രാഹുല്‍ ഗാന്ധിക്ക് എതിരായ പൊലീസ് നടപടിയില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

വിഷയത്തില്‍ എന്‍എസ്‌യുവും ഇന്ന് ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തും.അതേസമയം ഇന്നലെ നടന്ന പ്രതിഷേധത്തില്‍ കേസെടുക്കാനാണ് ഡല്‍ഹി പൊലീസ് തീരുമാനം. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അടക്കം കയ്യേറ്റം ചെയ്തതാണ് ആരോപണം.

അതിനിടെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാഷ്ട്രപതിയെ കാണാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. എന്നാല്‍, ഇതുവരെ സമയം അനുവദിച്ചില്ലെന്നാണ് സൂചന.

അതേസമയം, ഇന്ന് മുതല്‍ ഒക്ടോബര്‍ 12 വരെ ഡല്‍ഹിയില്‍ വമ്പന്‍ സുരക്ഷയാണ് ഒരുക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കേന്ദ്രസേനയുടെ 200ലേറെ കമ്പനികള്‍ വിന്യസിക്കും. ഏകദേശം 23,000 സേനാംഗങ്ങളെയാണ് വിന്യസിക്കുക. ജമ്മു കശ്മീര്‍, ബംഗാള്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍നിന്നായിരിക്കും പുനര്‍വിന്യസിക്കും. കര്‍ഷക സമരത്തിന് വിന്യസിച്ചതിനേക്കാള്‍ കൂടുതല്‍ സേനയെ വിന്യസിക്കാനാണ് തീരുമാനം. CRPF, ITBP, SSB, CISF, RAF സേനാംഗങ്ങളെയാണ് വിന്യസിക്കുക. ഇതിന് പുറമെ സ്റ്റേഷന്‍ ചുമതലയല്ലാത്ത 15,000 ഡല്‍ഹി പൊലീസുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *