കാരന്തൂർ: ഓവുംങ്ങര മിൽമ ബൂത്തിന് സമീപം റോഡിൽപ്ലാസ്റ്റിക് കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയിൽ മണ്ണൂലി വർഗത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ സമീപവാസികളാണ് കുപ്പിക്കുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് താമരശ്ശേരിയിൽ നിന്നുള്ള ഫോറസ്റ്റ് റെസ്ക്യൂ വിഭാഗത്തിലെ കബീർ കള്ളൻതോട് സ്ഥലത്തെത്തി പാമ്പിനെ രക്ഷപ്പെടുത്തി. ഏറെ നേരം അടച്ചിട്ട പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ കഴിഞ്ഞതിനാൽ പാമ്പിന് ജീവന് ഭീഷണിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കുപ്പി തുറന്ന് വായുസഞ്ചാരം ഉറപ്പാക്കിയ ശേഷമാണ് സുരക്ഷിതമായി മറ്റൊരു ബാഗിലേക്ക് മാറ്റിയത്.

പാമ്പിനെ ഫോറസ്റ്റ് വിഭാഗത്തിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ കബീർ, ആവശ്യമായ പരിചരണം നൽകിയ ശേഷം സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിടുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *