ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് നാണക്കേടാണെന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെ. ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുൻപ് രാജ്യം കണ്ടിട്ടില്ലെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അഭിജീത് ദീപ്കെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചത്.

അതിനിടെ, കസ്റ്റഡിയിൽ നിന്ന് മോചിതനായ ശേഷം പുതിയ വീഡിയോയുമായി യുട്യൂബർ ധ്രുവ് റാഠിയും രംഗത്തെത്തി. തനിക്കെതിരെയുണ്ടായത് തട്ടിക്കൊണ്ടുപോകലാണെന്നും, താൻ ഇന്ത്യൻ പൗരനല്ലെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പാസ്പോർട്ട് ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇതിന് മറുപടി നൽകിയത്. കിടപ്പറയിൽ നിന്നാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും, ഫോൺ പിടിച്ചുവച്ചതിനാൽ ആരുമായും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും ധ്രുവ് റാഠി ആരോപിച്ചു.

കരുതൽ തടങ്കലിന് ശേഷം സി.ജെ.പി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ ഡൽഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി മോചിപ്പിച്ചു. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ നേതാക്കളെ, പൊതുസമാധാനം പാലിക്കുമെന്ന ഉറപ്പിലും 50,000 രൂപയുടെ ജാമ്യ വ്യവസ്ഥയിലുമാണ് കോടതി മോചിപ്പിക്കാൻ ഉത്തരവിട്ടത്. നിശ്ചയിച്ചിരുന്ന ജനാധിപത്യ പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്നത് തടയാനായി ഒക്ടോബർ 10-ന് ഡൽഹി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടൻ തന്നെ മൂന്ന് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *