ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്ത്യാ സഖ്യം കൂടി ആലോചന നടത്തും. ഗ്യാനേഷിനെ സംരക്ഷിക്കുന്ന ബിജെപി സർക്കാരിന് എതിരെ സമരം തുടരുമെന്നും നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

നിയമലംഘനം നടത്തുന്നത് മോദിയും അമിത് ഷായുമാണ്. ഡല്‍ഹി അടച്ചുപൂട്ടാന്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും അത് പോലും ഇവര്‍ പാലിക്കുന്നില്ലെന്ന് എംഎ ബേബി കുറ്റപ്പെടുത്തി. ജനാധിപത്യത്തെ മാനിക്കാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. പൊലീസുകാരെയും അര്‍ദ്ധസൈനികരെയും ആര്‍എസ്എസുകാരെ പോലെ ജനാധിപത്യ ശക്തികളെ അടിച്ചമര്‍ത്താന്‍ ദുരുപയോഗപ്പെടുത്തുന്നു. അസാധാരണ സാഹചര്യമാണ് രാജ്യത്തെന്ന് എംഎ ബേബി പറഞ്ഞു.

അതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത CJP നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി പൊലീസ്. മൂന്ന് പേരെയും അൽപസമയത്തിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അതേസമയം പ്രതിഷേധക്കാർക്ക് നേരെയുള്ള ഡൽഹി പൊലീസ് നടപടികൾക്കെതിരെ ആർജെഡി സുപ്രീംകോടതിയെ സമീപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *