നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈലിന്റെ മാതാവി​ന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വാഹനം മുൻപ് അപകടത്തിൽപെട്ടിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് ചോദിച്ചറിയും. വാഹനത്തി​ന്റെ ഇ ഡി ആർ പരിശോധന ഫലവും ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഭവത്തിൽ ദിവസങ്ങൾക്കു ശേഷം സുഹൈലി​ന്റെ മാതാവ് നൂഹ സജീവ് പ്രതികരണവുമായി എത്തിയിരുന്നു. കേസ് നിയമപരമായി മുന്നോട്ട് പോകട്ടെ എന്നു പറഞ്ഞ നൂഹ മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണെന്നും പ്രതികരിച്ചു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇവർ ത​ന്റെ വീ‍ഡിയോ പങ്കുവെച്ചത്. സത്യം പുറത്തുവരട്ടെയെന്നും സാധിക്കുന്ന എല്ലാ പിന്തുണയും കുടുബത്തിന് നൽകുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ സുഹൈലി​ന്റെ മാതാവ് പറയുന്നു.

ഞായറാഴ്ച പുലർച്ചെയായിരുന്നു പ്രതികൾ സഞ്ചരിച്ച മിനി കൂപ്പർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചത്. പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക, കർണാടക സ്വദേശി ഇജാസ് എന്നിവരാണ് മരിച്ചത്. കാർ അമിത വേഗതയിലെത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മദ്യപിച്ചായിരുന്നു ആലപ്പുഴ സ്വദേശി സുഹൈൽ സജീവ് കാർ ഓടിച്ചിരുന്നത്.

അപകടത്തിനു ശേഷം നാട്ടുകാരോട് തട്ടിക്കയറിയ പ്രതി എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും എന്ന തരത്തിൽ പ്രതികരിച്ചതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *