കോഴിക്കോട്: മുസ്ലിം ലീഗ് വിളിച്ച മത സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് സമസ്ത എപി വിഭാഗം. വഖഫ് പുനഃസംഘടനയിൽ അതൃപ്തി നിലനിൽക്കെയാണ് ലീഗ് വിളിച്ച യോഗത്തിൽ നിന്ന് വിട്ട് നിൽക്കാൻ സമസ്ത എപി വിഭാഗം തീരുമാനം തീരുമാനിച്ചത്. യോഗത്തിനായി വിവിധ മത സംഘടനാ പ്രതിനിധികളും, ലീഗ് നേതാക്കളും കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തിയിട്ടുണ്ട്.
എം സി മായിൻ ഹാജി ചെയർമാനായ വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവുകൾ നിലനിർത്തിയിരുന്നു. തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ, ഡോ. അബ്ദുൽ മജീദ് സ്വലാഹി, സിറാജ് ഡി കാപസി, എം പി മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി, സജിന ഫിറോസ്, ജസീം സബാഹ്, മദീന ബീഗം എന്നിവർ അടങ്ങിയതാണ് വഖഫ് ബോർഡ് കമ്മിറ്റി.
