തിരുവനന്തപുരം: വയോജനങ്ങൾക്ക് സൗജന്യമായി സർക്കാർ നൽകുന്ന ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ്‌ സ്ട്രിപ്പുകൾ കിട്ടാനില്ലെന്ന് പരാതി. സാമൂഹ്യ നീതി വകുപ്പ് നൽകുന്ന ഗ്ലൂക്കോമീറ്ററുകളെ കുറിച്ചാണ് പരാതി ഉയരുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെടുമ്പോൾ ഡയറക്ടർക്ക് മെയിൽ അയക്കാനാണ് നിർദേശം ലഭിക്കുന്നതെന്ന് ഗുണഭോക്താക്കൾ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്ററുകൾ നൽകുന്നത് വയോമധുരം പദ്ധതിയിലൂടെയാണ്. 60 വയസ്സിന് മുകളിലുള്ള, പ്രമേഹ രോഗബാധിതരായ വയോധികർക്കാണ് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *