കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടിലെ വിജിലന്‍സ് കേസില്‍ പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീല്‍ അനുമതി നിഷേധിച്ച ബെഞ്ച് തന്നെയാണ് പരിഗണിക്കുന്നത്. ഹര്‍ജി ഉടന്‍ പരിഗണിക്കണം എന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് നടരാജന്‍ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ജസ്റ്റിസ് സതീഷ് നൈനാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നിലാണ് അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ആവശ്യം ഉന്നയിച്ചത്. ഇത് അംഗീകരിച്ച് തിങ്കളാഴ്ചത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. പിണറായി വിജയന്‍, ടി വീണ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള ഏഴ് പേരുടെ അപ്പീലുകളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ വരുന്നത്.

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ അനുമതിക്ക് സമീപിച്ചപ്പോള്‍ ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് തിരിച്ചടിയാണ് പിണറായി വിജയന് ഉണ്ടായത്. ഇതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി അവധിക്കാല ബെഞ്ചിന്റെ ഉത്തരവ് ഉണ്ടാകുന്നത്. ഇതിന് പിന്നാലെ സുപ്രീം കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതിയില്‍ പിണറായി വിജയന്‍ ഹാജരാക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള സ്റ്റേ തുടരുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സുപ്രീം കോടതി നിലപാട് തന്നെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വീകരിക്കാനാണ് സാധ്യത കൂടുതല്‍.

Leave a Reply

Your email address will not be published. Required fields are marked *