കോഴിക്കോട്: 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ (2026) ഔദ്യോഗിക ദീപശിഖാ പ്രയാണവും സ്വർണ്ണക്കപ്പ് പര്യടനവും നാളെ കോഴിക്കോട് എത്തും. കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടി സ്റ്റേഡിയത്തിൽ നടക്കുന്ന കായിക മാമാങ്കത്തിന്റെ മുന്നോടിയായാണ് ഈ പര്യടനം സംഘടിപ്പിച്ചത്.

ഐക്കരപ്പടിയിൽ നിന്നും സ്വർണ്ണ കപ്പ് ഏറ്റുവാങ്ങി രാമനാട്ടുകര , ഫറോക്ക് , ചുങ്കം , മീഞ്ചന്ത , ഫ്രാൻസിസ് റോഡ് വഴി ബീച്ചിൽ 9 മണിയോടുകൂടി എത്തിച്ചേരുന്നു. 9 മണിക്ക് സ്വർണ്ണ കപ്പിനും ദീപശിഖ പ്രയാണത്തിനും സ്വീകരണം കോഴിക്കോട് ബീച്ചിൽ നടക്കുന്നു . അതിനുശേഷം സ്വർണ്ണ കപ്പ് ഘോഷയാത്രയും ദീപശിഖ പ്രയാണവും ഓവർബ്രിഡ്ജ് വഴി മാനാഞ്ചിറ ഗവൺമെൻറ് TTI (M) ൽ 11 മണിയോടുകൂടി എത്തിച്ചേരുന്നു . സ്വീകരണത്തിന് ശേഷം മാനാഞ്ചിറ ചുറ്റി പുതിയ ബസ്റ്റാൻഡ്, അരയിടത്ത് പാലം വഴി മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്വീകരണ കേന്ദ്രത്തിൽ 12 മണിക്ക് എത്തിച്ചേരുന്നു. സ്വീകരണത്തിനും ഉച്ചഭക്ഷണത്തിനുശേഷം അവിടെനിന്ന് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടുമണിക്ക് എത്തിച്ചേരുന്നു. അവിടുത്തെ സ്വീകരണത്തിനു ശേഷം ചെത്തുകടവ് വഴി NIT ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിൽ 3 മണിക്ക് എത്തുന്നു .

ശേഷം വേദിയായ എന്‍ഐടി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ ദീപശിഖ തെളിയിക്കും. ഈ മാസം 25 മുതല്‍ 31 വരെ നീളുന്ന കായികമേളയില്‍ താരങ്ങള്‍ ഇന്ന് മുതല്‍ എത്തിത്തുടങ്ങും. ഊട്ടുപുരയിലെ പാലുകാച്ചല്‍ ഇന്ന് വൈകീട്ട് മൂന്നിന് വിദ്യാഭാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍വഹിക്കും. എന്‍ ഐ ടി ഫ്ലെഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍. സേ നോ ഡ്രെഗ്സ്സ് എന്ന ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തിയാണ് കായികമേള.

Leave a Reply

Your email address will not be published. Required fields are marked *