22-ാമത് ജില്ലാതല എക്സൈസ് കലാ-കായിക മേള കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നടന്നു. മുന്നൂറിലധികം ജീവനക്കാർ പങ്കെടുത്ത മേള അഡ്വ. കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നവംബർ 11, 12, 13 തീയതികളിൽ കൊല്ലം ജില്ലയിൽ വെച്ച് നടക്കുന്ന സംസ്ഥാന എക്സൈസ് കലാ-കായിക മേളയ്ക്ക് മുന്നോടിയായാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചത്. സ്ത്രീ-പുരുഷ ജീവനക്കാർക്കായി 100 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്,ഡിസ്‌കസ് ത്രോ, സൗഹൃദ വടംവലി ഉൾപ്പെടെ 15 കായിക ഇനങ്ങളിലും; ചിത്രരചന, കഥാരചന, കവിതാരചന തുടങ്ങിയവ ഉൾപ്പെടുന്ന 5 വിഭാഗങ്ങളിലായി 22 കലാ-സാഹിത്യ മത്സരങ്ങളിലുമാണ് ജീവനക്കാർ മാറ്റുരച്ചത്.

കായിക മത്സരങ്ങളിൽ ബാലുശ്ശേരി എക്സൈസ് റേഞ്ച് ഓഫീസ് ടീം ഒന്നാം സ്ഥാനവും ചേളന്നൂർ എക്സൈസ് റേഞ്ച് ഓഫീസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഉദ്ഘാടന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ ശ്രീജ സുരേഷ്, കെ.സുരേന്ദ്രൻ, കെ.എം. ഉല്ലാസ്, ടി. നിജുമോൻ, എസ്. എസ്. സിജു, സി. സന്തോഷ് കുമാർ, കെ. സുധാകരൻ, എൻ.പി. പ്രബീഷ്, സ്പോർട്സ് ഓഫീസർ സജിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *