തിരുവനന്തപുരം: വർക്കലയിൽ 17 വയസുകാരനെ ക്രൂരമായി മർദ്ദിച്ച എസ്ഐയെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് കുടുംബം. എസ്ഐയുടെ സ്ഥലമാറ്റ നടപടിയിൽ തൃപ്തരല്ലെന്നും, ആരോപണ വിധേയരായ 4 പോലീസുകാർക്ക് എതിരെയും നടപടി വേണമെന്നുമാണ് ആവശ്യം. അന്വേഷണം പൂർത്തിയായ ശേഷം തുടർന് നടപടി ഉണ്ടാകുമെന്നാണ് പൊലീസ് വിശദീകരണം.

വർക്കലയിൽ 17കാരനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. എസ്.ഐയെ സ്ഥലം മാറ്റിയെങ്കിലും നടപടി അംഗീകരിക്കാനാകില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. എസ്.ഐയെ സർവീസിൽ നിന്ന് പുറത്താക്കണം. ഒപ്പം ആരോപണവിധേയരായ നാല് പൊലീസുകാർക്കെതിരെയും നടപടിയെടുക്കണം. മർദ്ദനമേറ്റ പതിനേഴുകാരന് ഇപ്പോഴും ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും കുടുംബം.

അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. നീതി ഉറപ്പാക്കാൻ അന്വേഷണം എത്രത്തോളം ഫലപ്രദമാകുമെന്നതാണ് ഇനി നിർണായകം. പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടു‌കൊണ്ട് കുടുംബം ഇന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകും.

Leave a Reply

Your email address will not be published. Required fields are marked *