കൊച്ചി: പൊലീസ് സ്റ്റേഷനിൽ നിന്ന് എംഡിഎംഎ മോഷ്ടിച്ചതിന് എസ്ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് എസ്ഐ അനസിനെ അറസ്റ്റ് ചെയ്തത്. സർക്കാർ ജീവനക്കാരന്റെ മോഷണം, ലഹരി കൈവശം വെക്കൽ, തൊണ്ടിമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയ എംഡിഎംഎയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചതിന് ശേഷം തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനായി സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. പിന്നീട് തൊണ്ടിമുതലായ 87 ഗ്രാം എംഡിഎംഎ കാണാതായതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐ അനസ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന മുറി തുറക്കുന്നതായി കണ്ടെത്തിയത്. ഇതിലെ അളവ് മാറ്റവും സീൽ ചെയ്ത രീതിയിൽ മാറ്റങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *