ന്യൂ ഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. പഞ്ചാബിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറഞ്ഞിട്ടും ദീപാവലിക്ക് ശേഷമുള്ള ഏറ്റവും മോശം വായുഗുണനിലവാരമാണ് നഗരത്തിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. കാറ്റിന്റെ വേഗത കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വാഹനങ്ങളിൽ നിന്നുള്ള പുകയും തുടരുന്ന പടക്കം പൊട്ടിക്കലുമാണ് സ്ഥിതി ഇത്രയധികം വഷളാക്കിയത്. നഗരത്തിലെ പല പ്രദേശങ്ങളിലും വായുഗുണനിലവാര സൂചിക (AQI) 450 മുതൽ 483 വരെയും, ഷഹ്ദര പോലുള്ള ഭാഗങ്ങളിൽ 1000-ന് മുകളിലുമെത്തിയിട്ടുണ്ട്.

നഗരത്തെ മൂടിയ കനത്ത പുകമഞ്ഞ് ജനജീവിതത്തെ സാരമായി ബാധിക്കുകയും പലർക്കും ശ്വാസതടസ്സത്തിനും കണ്ണിന് നീറ്റലിനും കാരണമാവുകയും ചെയ്യുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ കുട്ടികളും മുതിർന്നവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *