ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ വൻ ബോംബ് വേട്ട കണ്ടെത്തി പൊലീസ്. പെട്രോൾ ബോംബ്, നാടൻ ബോംബ് അടക്കമുള്ള സ്ഫോടകവസ്തുക്കളുമായി യുവാവിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മ സ്വദേശി കണ്ണനെയാണ് മൂന്ന് പെട്രോൾ ബോംബും, നാടൻ ബോംബ്, 20 ഗുണ്ട് എന്നിവയുമായി പിടികൂടിയത്. പെട്രോൾ ബോംബ് നിർമിക്കാനായി സൂക്ഷിച്ചിരുന്ന പെട്രോളും പിടികൂടി. വീടിനു സമീപത്തെ ഷെഡിലായിരുന്നു ഇയാൾ ബോംബ് സൂക്ഷിച്ചിരുന്നത്.

ലഹരിമരുന്നുമായി ബന്ധപ്പെട്ട് ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *