കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (KSMDFC) ചെയർമാനായി സി.പി. ചെറിയ മുഹമ്മദ് നിയമിതനായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ സുപ്രധാന സ്ഥാപനമാണ് കോർപ്പറേഷൻ.

വിദ്യാഭ്യാസ വായ്പകൾ, സ്വയംതൊഴിൽ സംരംഭങ്ങൾക്കുള്ള സാമ്പത്തിക സഹായം, ചെറുകിട സംരംഭങ്ങളുടെ വികസനം തുടങ്ങി ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും തൊഴിൽപരവു
മായവുമായ മുന്നേറ്റത്തിന് നിർണായക പിന്തുണ നൽകുന്ന സ്ഥാപനമാണിത്. കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിൽ പുതിയ ചെയർമാന്റെ നേതൃത്വത്തിന് വലിയ പ്രാധാന്യമുണ്ട്.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായ സി.പി. സംഘടനാ-പഠന വേദികളിലെ സജീവ സാന്നിധ്യവും മികച്ച സംഘാടകനും ധൈഷണിക ഇടപെടലുകളിലൂടെ ശ്രദ്ധേയനുമാണ്. കാൽ നൂറ്റാണ്ടോളാം അധ്യാപക സംഘടനാ നേതൃനി രയിലുണ്ടായിരുന്ന സിപി
ഹയർ സെക്കൻഡറി പ്രിൻസിപ്പലായി ആണ് വിരമിച്ചത്. സിപി ചെറിയ മുഹമ്മദ് കേരളത്തിലെ വിവിധ വിദ്യാഭ്യാസ മന്ത്രിമാരുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച് ഭരണരംഗത്തും വിദ്യാഭ്യാസ മേഖലയിലും ദീർഘകാലത്തെ അനുഭവസമ്പത്തുണ്ട്. നിലവിൽ സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റി അംഗമാണ്. പാർട്ടി പഠനക്യാമ്പുകളുടെയും വിവിധ സംഘടനാ പരിപാടികളുടെയും സംഘാടനത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ സാധ്യതകൾ കൂടുതൽ ജനകീയമാക്കാനും അർഹരായവരിലേക്ക് ആനുകൂല്യങ്ങൾ ഫലപ്രദമായി എത്തിക്കാനും അദ്ദേഹത്തിന്റെ സംഘടനാ പാടവവും വിദ്യാഭ്യാസ-ഭരണരംഗങ്ങളിലെ അനുഭവസമ്പത്തും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *