ന്യൂ ഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനം തിരുത്തിക്കാനായി ‘ഇൻഡ്യാ’ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ചെന്നൈയിലേക്ക് തിരിക്കുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി നേതാക്കൾ നേരിട്ട് കൂടിക്കാഴ്ച നടത്തും. ബിൽ പ്രതിപക്ഷത്തെയും സംസ്ഥാനങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് കപിൽ സിബൽ സ്റ്റാലിനോട് വിശദീകരിക്കും.

ചെന്നൈയിലെ ചർച്ചയ്ക്ക് ശേഷം നേതാക്കൾ മുംബൈയിലേക്ക് പോകും. രാത്രി 8.30-ന് എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ബില്ലിനെതിരെ പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനാണ് സഖ്യത്തിന്റെ നീക്കം. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിമാർ. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മമത ബാനർജി, അഖിലേഷ് യാദവ്, മിസ ഭാരതി, ഇ.ടി. മുഹമ്മദ് ബഷീർ, കപിൽ സിബൽ എന്നിവർ സംഘത്തിലുണ്ട്.

ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റമില്ലെന്ന് ഡിഎംകെ വ്യക്തമാക്കി. കോൺഗ്രസുമായി അനുനയത്തിനില്ലെന്നും, രാഹുൽ ഗാന്ധി ടിവികെ വക്താവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ ഏപ്രിലിൽ ബിൽ അവതരിപ്പിച്ചപ്പോൾ ഡിഎംകെ എതിർത്തിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിൽ പാസാക്കാൻ ശ്രമിക്കുന്ന എൻഡിഎ സർക്കാരിന് ഡിഎംകെയുടെ 22 ലോക്‌സഭാ അംഗങ്ങളുടെ പിന്തുണ നിർണായകമാണ്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ആകെ 129 ലോക്‌സഭാ അംഗങ്ങളിൽ 75 പേരുടെ പിന്തുണ കേന്ദ്ര സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *