തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ(നവംബർ 28) ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ക്യാമ്പസുകളിൽ പ്രകടനങ്ങൾ നടത്തുക, പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുക, യോഗങ്ങൾ ചേരുക എന്നിവയ്ക്ക് സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി നിർബന്ധമാക്കി. കോളേജുകളിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനും സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി വാങ്ങണം.
ചട്ടങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനും പുറത്താക്കാനും സ്ഥാപന മേധാവിക്ക് അധികാരം നൽകാനും യോഗം തീരുമാനിച്ചു. സ്ഥാനമൊഴിയുന്ന വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അവസാന തീരുമാനങ്ങളിൽ ഒന്നാണിത്.
