ശബരിമലയിൽ കൂടുതൽ ഇളകൾ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് ഒഴിവാക്കാൻ സർക്കാർ തീരുമാനം. 18 വയസ്സിന് താഴെ സ്‌കൂൾ / കോളജ് ഐഡി കാർഡ് ഉപയോഗിച്ച് വിർച്വൽ ക്യൂ ബുക്ക് ചെയ്യാം.10 വയസ്സിന് താഴെ ആർടിപിസിആർ പരിശോധന വേണ്ട. മറ്റെല്ലാ തീർഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനേഷൻ രേഖ കരുതണം. വെർച്വൽ ക്യൂവിനൊപ്പം അപ്പം, അരവണ എന്നിവയും ബുക്ക് ചെയ്യാനാവും.
പരാമവധി ഇളവുകള്‍ ആവശ്യപ്പെട്ട ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. വെര്‍ച്വുല്‍ ക്യൂ പൂര്‍ണമായി ഒഴിവാക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു