നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ പൃഥ്വിരാജ്. മഷി പുരട്ടിയ വിരലിന്റെ ചിത്രത്തിനൊപ്പം മേക്ക് ഇറ്റ് കൗണ്ട്’ എന്ന ക്യാപ്‌ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്. ആസിഫ് അലി ,ഇന്നസെന്റ്, നീരജ് മാധവ്, സയനോര ഫിലിപ്പ് തുടങ്ങിവയരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നും തുടര്‍ച്ച തന്നെ വേണമെന്നും അതിനൊപ്പം മികച്ചത് തന്നെ വേണമെന്നും ആസിഫ് അലി പറഞ്ഞു.ഇടുക്കി കുമ്പന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ആസിഫലിയുടെ പ്രതികരണം.‘നമ്മൾ എല്ലാവരിലും ലോകത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശക്തിയുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിൽ വോട്ട് ആണ് ഏറ്റവും അക്രമരഹിതമായ ആയുധം.നമ്മൾ അത് ഉപയോഗിക്കണം. നമ്മുടെ നാടിന് വേണ്ടി വോട്ട് ചെയ്യുക. ഭാവിയ്ക്ക് വേണ്ടി വോട്ട് ചെയ്യുക’, സംവിധായകൻ വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു.

പ്രവചനാതീതമായ തെരഞ്ഞെടുപ്പാണ് ഇതെന്ന് സംവിധായകന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *