മോശം റോഡുകളെ വിമർശിച്ച് നടൻ ജയസൂര്യ.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് റോഡ് അറ്റകുറ്റപ്പണിയെ താരം വിമർശിച്ചത്. മഴയാണ് തടസ്സമെന്നത് ജനം അറിയേണ്ടതില്ല.നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും, മഴക്കലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ‘ചിറാപുഞ്ചിയിൽ’ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. മോശം റോഡുകളിൽ വീണുമരിച്ചാൽ ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു.അതേസമയം, സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം അഭിനന്ദനാർഹമാണെന്നും ജയസൂര്യ പറഞ്ഞു. നല്ല റോഡുകൾ ഇനി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നടൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *