കോവിഡ് വൈറസ് പുതിയ വകഭേദം ഒമൈക്രോണ്‍ രാജ്യത്ത് ഒരാളില്‍ കൂടി സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സിംബാബ്വെയില്‍നിന്ന അടുത്തിടെ ജാംനഗറിലേക്കു മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ഒമിക്രോണ്‍ തീവ്രമായില്ലെങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *