പാർലമെന്റ സമ്മേളനത്തിൽ എത്താതിരിക്കുന്ന എംപിമാർക്ക് കർശന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകുമെന്ന് മോദി പറഞ്ഞു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി എംപിമാരെ വിമർശിച്ചത്..’ദയവായി പാർലമെന്റിലും മറ്റ് യോ​ഗങ്ങളിലും പങ്കെടുക്കുക. കുട്ടികളെപ്പോെലെ നിങ്ങളെ ഈ വിഷയത്തിൽ ഞാൻ തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നത് നല്ലതല്ല. ,’ പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റിൽ ശീതകാല സമ്മേളനം നടന്നു കൊണ്ടിരിക്കെ കേന്ദ്രത്തിനെതിരെ വലിയ പ്രതിപക്ഷ ശബ്ദം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. നാ​ഗാലാന്റിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ ​ഗ്രാമീണർ കൊല്ലപ്പെട്ട സംഭവമുൾപ്പെടെ ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് പ്രതിപക്ഷം ശീതകാല സമ്മേളനത്തിൽ കേന്ദ്രത്തിനെതിരെ ഉന്നയിക്കുന്നത്.
ഡിസംബർ 23 വരെയാണ് സമ്മേളനം. എന്നാൽ ഇരു സഭകളും പ്രതിപക്ഷ പ്രതിഷേധം മൂലം മൂന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *