വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലി ആരംഭിച്ചു. വെകിട്ട് 4.30 ഓടെ കോഴിക്കോട് ബീച്ചില്‍ ആരംഭിച്ച പൊതുസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പിഎംഎ സലാം സ്വാഗതം പറഞ്ഞ പരിപാടിയില്‍ എംകെ മുനീര്‍ അധ്യക്ഷനായി. വഖഫ് വിഷയത്തിലെ പ്രതിഷേധത്തില്‍ നിന്ന് സമസ്ത പിന്മാറിയെങ്കിലും സമരം ശക്തമാക്കാനുള്ള ലീഗ് തീരുമാനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തകരോട് സമ്മേളനത്തിനെത്താന്‍ ലീഗ് നീര്‍ദേശം നല്‍കിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ പ്രധാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.