ജെഎൻയു പ്രക്ഷോഭകാല സുഹൃത്ത് ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞതിന് കോൺഗ്രസ് നേതാവ് കനയ്യകുമാറിന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്ബിഹാറിലെ പൊതു പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കനയ്യയുടെ പ്രതികരണം.ഉമർ ഖാലിദിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം കോൺഗ്രസുകാരനാണോ എന്നായിരുന്നു കനയ്യയുടെ മറുചോദ്യം. അല്ലെന്ന് മാധ്യമ പ്രവർത്തകൻ മറുപടി നൽകി. കോൺഗ്രസുകാരനല്ലാത്ത ഒരാളെക്കുറിച്ച് ചോദിച്ചിട്ട് എന്താണ് കാര്യമെന്ന് കനയ്യ ചോദിച്ചു. ഉമർ ഖാലിദ് താങ്കളുടെ സുഹൃത്തല്ലേ എന്ന ചോദ്യത്തോട് പരുഷമായാണ് കനയ്യ പ്രതികരിച്ചത്. ആരാണ് അത് പറഞ്ഞതെന്ന് കനയ്യ ചോദിച്ചു.
സ്വതന്ത്ര മാധ്യമ പ്രവർത്തകനായ അഷ്റഫ് ഹുസൈനാണ് വിവാദ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കനത്ത പ്രതിഷേധമാണ് കനയ്യക്കെതിരെ ഉയരുന്നത്. ജെഎൻയു കാലത്തെ ഇരുവരുടേയും ഫോട്ടോ റീട്വീറ്റ് ചെയ്തുകൊണ്ടാണ് ആളുകൾ പ്രതികരിക്കുന്നത്. നിലവിൽ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കനയ്യ സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കേണ്‍ഗ്രസില്ലാതെ രാജ്യത്തിന് അതീജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു കനയ്യ കോണ്‍ഗ്രസിലേക്ക് മാറിയത്.

https://twitter.com/AshrafFem/status/1472802595525705743?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1472802595525705743%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.samayam.com%2Flatest-news%2Findia-news%2Fcongress-leader-kanhaiya-kumar-about-umar-khalid%2Farticleshow%2F88419192.cms

Leave a Reply

Your email address will not be published. Required fields are marked *