മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും തൃക്കാക്കര എംഎല്‍എ യുമായ പി.ടി തോമസിന്റെ വിയോഗത്തിൽ അനുശോചനങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ന്റെ മുന്നാം വിവാഹ വാര്‍ഷികത്തിന് ആശംസ അറിയിച്ച് ശശി തരൂർ ഇട്ട പോസ്റ്റ് ചര്‍ച്ചയാവുന്നു.ഈ പോസ്റ്റിന് താഴെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ബുധനാഴ്ച രാവിലെ 10.45 ഓടെയായിരുന്നു പിടി തോമസ് എംഎല്‍എയുടെ മരണവാർത്ത പുറത്ത് വരുന്നത്. പിന്നാലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി.

എന്നാല്‍ ശശി തരൂര്‍ ഇത്തരം ഒരു ആദരാഞ്ജലി അര്‍പ്പിച്ചില്ലെന്ന് മാത്രമല്ല 12.10 സമയത്ത് തന്റെ പേജില്‍ സഞ്ജു സാംസണ് മൂന്നാം വിവാഹ വാര്‍ഷിക ആശംസ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റ് തരൂര്‍ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെ പി.ടി. തോമസിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ശശി തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.
പാര്‍ലമെന്റിലെ തന്റെ മുന്‍ സഹപ്രവര്‍ത്തകനും ഇപ്പോള്‍ എംഎല്‍എയുമായ പി.ടി തോമസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സാമൂഹികസാമ്പത്തിക നീതിക്കുവേണ്ടിയുള്ള അശ്രാന്തമായി പ്രചരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. തീര്‍ക്കാനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം. എന്നായിരുന്നു പോസ്റ്റ്.

എന്നാല്‍ വൈകി വന്ന വിവേകം എന്ന വിമര്‍ശനം ഈ പോസ്റ്റിന് കീഴിലും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച് വന്നിരുന്ന നിലപാടുകളില്‍ നിന്ന് തരൂര്‍ വിരുദ്ധ നിലപാട് സ്വീകരിച്ച് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോഴത്തെ പോസ്റ്റ് ചര്‍ച്ചയാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *