ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. ദേവന്‍ രാമചന്ദ്രന്റെ പരിഗണനയിലുണ്ടായിരുന്ന പൊലീസ് സംരക്ഷണം, പൊലീസ് അതിക്രമം എന്നീ കേസുകള്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലേക്ക് മാറ്റി.നേരത്തെ പൊലീസുമായി ബന്ധപ്പെട്ട കേസുകള്‍ ദേവന്‍ രാമചന്ദ്രനാണ് പരിഗണിച്ചിരുന്നത്.
ബെഞ്ച് മാറ്റം സാധാരണ നടപടിയാണെന്നാണ് ഹൈക്കോടതി അറിയിക്കുന്നത്. സാധാരണഗതിയില്‍ അവധിക്ക് ശേഷം കോടതി ചേരുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും കോടതി പറഞ്ഞു.

ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് പൊലീസുമായി ബന്ധപ്പെട്ട ഹരജികള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതില്‍ മാറ്റം പ്രാബല്യത്തില്‍ വരിക. ജാമ്യഹരജികള്‍ പരിഗണിക്കുന്ന പരിഗണനാപട്ടികയിലും മാറ്റമുണ്ട്.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരായ കേസ്, മൊഫിയ കേസ, മോന്‍സണ്‍ കേസ്, തെന്മലയിലെ പൊലീസ് അതിക്രമം, ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം തുടങ്ങി പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *