രാജ്യത്ത് ഒമിക്രോൺ വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് ഡൽഹിയും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം ഉണ്ടാകുക. വ്യാപാര സ്ഥാപനങ്ങളും മാളുകളും രാത്രി 11നുശേഷം തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് നിർദേശമുണ്ട്. ഒമിക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെയാണ് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണം. കർണാടകയും ഡിസംബർ 28 മുതലൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *