ലഹരി ഉപയോഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഡിജെ പാര്‍ട്ടികളില്‍കര്‍ശന പരിശോധനക്ക് ഡിജിപി നിര്‍ദേശം നല്‍കി. തലസ്ഥാനത്ത് രണ്ട് ഹോട്ടലുകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. പാര്‍ട്ടി നടത്തുന്നെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. രാത്രി 10 ന് ശേഷം ഡി.ജെ പാർട്ടി നടത്താൻ പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൊലീസിന് നൽകണം. പാർട്ടികളിൽ കർശന പരിശോധന നടത്താനും ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി. അതേ സമയം സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാകും. രണ്ട് ഹോട്ടലുകൾക്ക് പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതേ മാതൃകയിൽ സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും മാളുകൾക്കും നോട്ടിസ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *