
കോഴിക്കോട് പറമ്പിൽ ബസാറിൽ മമ്മാസ് ആന്റ് പപ്പാസ് ടെക്സ്റ്റൈൽ ഷോറൂം തീവെച്ച് നശിപ്പിച്ച സംഭവത്തിൽ നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു.വാഹനവും മറ്റ് തെളിവുകളും പോലീസിന്റെ അന്വേഷണത്തിൽ ലഭിച്ചു.4 ദിവസം മുൻപ് ഉദ്ഘാടനം കഴിഞ്ഞ ഇരുനില വസ്ത്രവ്യാപാര ശാലയാണ് പൂർണമായും കത്തിച്ചത്., വ്യാഴാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ പിക്കപ്പ് വാഹനത്തിലെത്തിയ മൂന്നംഗസംഘം ഷോറൂമിന് തീ വെക്കുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു ഈ ദൃശ്യങ്ങൾ കേന്ദ്രീകരിചാണ് അന്വേഷണം നടന്നത്. നിജാസിന്റെ അളിയനുമായി ചില ഇടപാടുകൾ ഉണ്ടായിരുന്നു. ആവിഷയത്തിൽ പലരും ഇടപെട്ട് രണ്ടു വർഷം മുമ്പ് തീർത്തിരുന്നു. ഒന്നര മാസം മുമ്പ് ഈ സംഭവുമായി നിജാസിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് നിജാസ് ചേവായൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതായിരിക്കാം സ്ഥാപനം തീവെച്ച് നശിപ്പിക്കുന്നതിലേക്ക് എത്തിയതെന്നും കരുതുന്നു. ഈ കേസുമായി എന്തെങ്കിലും ബദ്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായിട്ടാണ് മനസ്സിലാക്കാൻ സാധിച്ചത്. വാഹനം തിരിച്ചറിഞ്ഞതായി വിവരമുണ്ട്. ചേവായൂർ എസ് എച്ച് ഒ, എസ് ഐ അടങ്ങുന സംഘം ഇന്നുതന്നെ പ്രതികളെ നിയമത്തിന് മുന്നിൽ എത്തിക്കാനാണ് സാധ്യത,തെളിവുകൾ ശേഖരിച്ച്ഇന്ന് പിക്കപ്പ് വാഹനം കസ്റ്റഡിയിൽ എടുക്കാനാണ് പോലീസിന്റെ തീരുമാനം. നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ പോലീസ് കമ്മീഷ്ണറുടെയുംഅസിസ്റ്റന്റ് കമ്മീഷണറുടെയുംപ്രത്യേകമേൽനോട്ടത്തിലാണ്അനേഷണംനടക്കുന്നത്.ഒന്നേകാൽ കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പി.ടി നിജാസ് പറഞ്ഞു. സംഭവം നടന്ന ദിവസംവിരൽ അടയാള വിദഗ്ധർ ,ഡോഗ് സ്ക്വാഡ് .സയന്റിഫിക് സ്ക്വാഡ് എന്നിവർ സംഭവസഥലത്തെത്തിയിരുന്നു.എസ് എച്ച് ഒ വിജയകുമാരൻ ,എസ് ഐ അജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
