കോൺഗ്രസ് അനുകൂല പരാമർശത്തിൽ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം.പ്രസ്താവന അനവസരത്തിലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫിനെ ബാധിക്കുമെന്ന് ആലോചിക്കാതെയുളള അഭിപ്രായമായിപ്പോയന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു പ്രതികരണത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തി.പ്രസ്താവന തികച്ചും അപക്വമായിപ്പോയെന്നും പാർട്ടി എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുണ്ടായി.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നും കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍.എസ്.എസ്. സംഘടനകള്‍ ഇടംപിടിക്കുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന. കൊച്ചിയില്‍ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *