തെലങ്കാനയില്‍ നിക്ഷേപസംഗമം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വൈകിട്ട് അമ്പതോളം കമ്പനി ഉടമകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മുഖ്യന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി, ജോണ്‍ ബ്രിട്ടാസ് എം.പി എന്നിവരാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുക. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ അടക്കുമുള്ളവര്‍ തെലുങ്കാനയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്നത് ഫർമസ്യുട്ടിക്കൽ,ബിയോടെക്നോളജി, ഇൻഫ്രാ സ്ട്രക്ചർ കമ്പനികളാണ്.തെലുങ്കാനയിൽ നിന്നും ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സർക്കാറിൻറെ ശ്രമം. സിപിഎം കേന്ദ്ര കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന്‍ ഹൈദരാബാദില്‍ എത്തിയിട്ടുള്ളത്. മുഖ്യമന്ത്രി നേരിട്ടാണ് വ്യവസായികളുമായുള്ള യോഗം വിളിച്ചത്

Leave a Reply

Your email address will not be published. Required fields are marked *