പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം അമ്പായക്കുഴി സുമതിക്ക് നിർമിച്ചു നൽകുന്ന വീടിന്റെ കോൺഗ്രീറ്റ് പണി പൂർത്തിയായി .പ്രയാസകരമായ സാഹചര്യത്തിൽ ജീവിച്ച ഇവർക്ക് എൻ .എസ്‌ .എസ്‌ ഒരുക്കുന്ന സ്നേഹ തണൽ പദ്ധതിയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു .

നിർമാണ തൊഴിലാളികളോടൊപ്പം വളണ്ടിയർമാരും ജോലി ചെയ്തു .പി .ടി .എ പ്രസിഡന്റ്‌ ആർ .വി .ജാഫർ ,എൻ .എസ്‌ .എസ്‌ മുൻ പ്രോഗ്രാം ഓഫീസർ അനിൽ കുമാർ .യു .കെ ,നിലവിലെ പ്രോഗ്രാം ഓഫീസർ രതീഷ് .ആർ .നായർ ,വോളണ്ടീയർ ലീഡർ ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *