സംസ്ഥാന പൊലീസ് സേനയിൽ (ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി ആഭ്യന്തരവകുപ്പ്.ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തിട്രാൻസ്‌ജെൻഡേഴ്‌സിനെ വിവിധ വകുപ്പുകളിൽ നിയമിക്കണമെന്ന് നിർദേശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയോടൊപ്പമാണ് ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊലീസ് സേനയിലും നിയമിക്കണമെന്ന ആലോചന സർക്കാർ തലത്തിൽ ആരംഭിച്ചത്.ആഭ്യന്തരവകുപ്പിലെത്തിയ അപേക്ഷയിൽ പഠിച്ച് റിപ്പോർട്ട് നൽകാനാണ് ഇപ്പോള്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.പഠന റിപ്പോർട്ടിന് ശേഷം സേനയുടെ നിലപാട് ആഭ്യന്തര വകുപ്പിനെ അറിയിക്കും. നിയമനത്തിൽ പ്രായോഗിക വശങ്ങൾ, പൊലീസിന്റെ ഏതെല്ലാം വിഭാഗത്തിൽ ഇവരെ വിന്യസിക്കാൻ കഴിയും, പരിശീലനം എങ്ങനെ ക്രമീകരിക്കും ഈ വിഷയങ്ങൾ വിശദമായി പഠിക്കും.സർക്കാർ നിർദ്ദേശം ഇതേവരെ ലഭിച്ചിട്ടില്ലെന്നും അതിനാൽ പരിശോധനകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും പൊലീസ് ആസ്ഥാനവൃത്തങ്ങള്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *