രാഷ്ട്രപതിക്ക് ഡീ ലിറ്റ് നൽകാനുള്ള ശുപാർശ തള്ളിയെന്ന് സ്ഥിരീകരിച്ച് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ.ഭരണഘടന സ്ഥാപനങ്ങളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യേണ്ടെന്നതാണ് നിലപാടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു.

വിസി തനിക്കു നൽകിയ കത്തിലെ ഭാഷ കണ്ടു ഞെട്ടിയെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി സ്ഥാനത്തിരിക്കുന്ന ആൾക്ക് രണ്ടു വരിപോലും തെറ്റില്ലാതെ എഴുതാൻ അറിയില്ലെന്നത് തന്നെ സ്തബ്ധനാക്കി. ഞെട്ടലിൽനിന്ന് മോചിതനാകാൻ 10 മിനിട്ടെടുത്തു. വിസിയുടെ കത്തിന്റെ പേരിൽ കേരളത്തിനു പുറത്ത് നമ്മളെല്ലാം പരിഹാസ്യരായെന്നും ഗവർണർ പറഞ്ഞു.
ഏറ്റവും ഉയര്‍ന്ന ആളിനെ ആദരിക്കണമെന്ന് വിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പറ്റില്ലെന്ന വിസിയുടെ മറുപടി കിട്ടിയപ്പോള്‍ അമ്പരന്നുപോയി. വിസി പറയുന്നത് വിശ്വസിക്കാനായില്ല. വിസിയുടെ ഭാഷ ഇങ്ങനെയാണോ? ഞെട്ടലില്‍ നിന്ന് മോചിതനാകാന്‍ സമയയമെടുത്തു. ശുപാര്‍ശ തള്ളിയത് വിസി ഫോണിലൂടെയാണ് അറിയിച്ചത്. തുടര്‍ന്ന് ശുപാര്‍ശ തള്ളിയത് എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. വൈസ് ചാന്‍സിലര്‍ക്ക് രണ്ടുവരി കൃത്യമായി എഴുതാന്‍ പറ്റിയില്ല. ഇങ്ങനെയാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല. ഡിസംബര്‍ അഞ്ചിനാണ് വിസി മറുപടി നല്‍കിയത്. വീണ്ടും കേരള വിസിയെ വിളിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശുപാര്‍ശ എതിര്‍ത്തെന്ന് വിസി പറഞ്ഞു. പക്ഷേ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിര്‍ദ്ദേശം പാലിച്ചില്ല. ചാന്‍സലറെ വൈസ് ചാന്‍സലര്‍ ധിക്കരിച്ചു. മറ്റാരുടേയോ നിര്‍ദ്ദേശം വിസി കേള്‍ക്കുന്നതായി തോന്നി. സിന്‍ഡിക്കേറ്റ് വിളിക്കരുതെന്ന നിര്‍ദ്ദേശം കിട്ടയതായി വിസി പറഞ്ഞു. താന്‍ ഇതുവരെ കടുത്ത നടപടികള്‍ എടുത്തിട്ടില്ല. ഇനി അതുപറ്റില്ല. ശുപാര്‍ശ തള്ളിയതോടെ സര്‍ക്കാരിന് കത്തുനല്‍കി. സര്‍ക്കാരില്‍ നിന്ന് മൂന്ന് മറുപടി കത്ത് കിട്ടി. ചാന്‍സലര്‍ പദവിയിലേക്കുള്ള മടങ്ങിവരവില്‍ കാത്തിരുന്ന് മാത്രം തീരുമാനം എന്നും ഗവർണർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *