രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,68,063 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 277 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സജീവ കേസുകൾ എട്ട് ലക്ഷം കടന്നു. 8,21,446 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ശതമാനമാണ്.

രാജ്യത്തെ 4,461 പേരാണ് ഇതുവരെ ഒമിക്രോൺ പോസിറ്റീവായിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് (1,247) ഏറ്റവും കൂടുതൽ രോഗികൾ. രാജസ്ഥാൻ (645), ഡൽഹി (546) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ട് പിന്നിൽ. കേരളത്തിൽ ഇതുവരെ 345 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചിട്ടുള്ളത്.അതേസമയം, മൂന്ന് മുൻ‌ഗണനാ ഗ്രൂപ്പുകളിൽ നിന്നുള്ള 9.68 ലക്ഷം പേർ ഇന്നലെ രാജ്യത്ത് കരുതൽ ഡോസ് സ്വീകരിച്ചു. കേരളത്തിൽ ആദ്യ ദിനം 30,895 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *