കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ നിഴലായി തുടരുന്ന .വിഐപിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ഈ വി ഐ പിയുടെ കൈയിലുള്ളതായി അന്വേഷണ സംഘത്തിന് സംശയം. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇത് കൈമാറുന്നതിനിടെ വി.ഐ.പി. പകര്‍പ്പ് സൂക്ഷിച്ചു കാണുമെന്നാണ് കരുതുന്നത്.

സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വി.ഐ.പി.ക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വി.ഐ.പി വന്നു .എന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്.

ഒന്നാം പ്രതി പള്‍സര്‍ സുനി നൽകിയ ആദ്യം മൊഴിയിൽ ദൃശ്യങ്ങൾ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചുവെന്നാണുണ്ടായിരുന്നത് , പിന്നീട് ഈ ഫോണ്‍ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും മൊഴി നല്‍കി. ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കിയാണ് പിന്നീട് കൈമാറ്റങ്ങള്‍ നടന്നത്.

ഇതിന്റെയടിസ്ഥാനത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം വി.ഐ.പി.ക്കായുള്ള അന്വേഷണവും ശക്തമാക്കി. വി.ഐ.പി.യെ കണ്ടെത്തുന്നതോടെ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ദൃശ്യങ്ങള്‍ കണ്ടെത്താന്‍ ഉപകരിക്കുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

വി.ഐ.പി. ആരാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. എന്നാല്‍, സുനി വി.ഐ.പി.യുടെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ ആളെ കണ്ടെത്തുന്നതിനായി മറ്റു മാര്‍ഗങ്ങള്‍ അന്വേഷണ സംഘം ഉപയോഗിക്കും. കേസിലെ പ്രതികളുമായി അടുപ്പമുള്ളവരുടെ പട്ടികയുണ്ടാക്കുകയാണ് ഇതില്‍ പ്രധാനം. ഇതില്‍ സംശയമുള്ളവരുടെ മുഴുവന്‍ ചിത്രങ്ങള്‍ സംഘടിപ്പിച്ച ശേഷം ബാലചന്ദ്ര കുമാറിനെ കാണിച്ച് വി.ഐ.പി.യെ കണ്ടെത്താനാകും ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *