രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,71,202 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇന്നലെ 314 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 4,86,066 ആയി ഉയർന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവിൽ 16.28 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനവുമാണ്.
രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 7,743 ആണെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ വർഷം ആരംഭിച്ച രാജ്യവ്യാപക വാക്‌സിൻ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 156.76 കോടി ഡോസ് വാക്സിൻ വിതരണം ചെയ്‌തെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 70,24,48,838 സാമ്പിളുകൾ പരിശോധിച്ചതായും ജനുവരി 15ന് 16,65,404 പരിശോധനകൾ നടത്തിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,38,331 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,50,85,721 ആയി.

Leave a Reply

Your email address will not be published. Required fields are marked *