തിരുവനന്തപുരം മുല്ലൂരിലെ 14 വയസുകാരിയുടെ മരണത്തിൽ വഴിത്തിരിവ്. വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ റഫീക്കയും മകന്‍ ഷെഫീക്കും തന്നെയാണ് ഈ കേസിലെയും പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഷെഫീക്ക് പെണ്‍കുട്ടിയ പീഡിപ്പിച്ച വിവരം പുറത്തുവരാതിരിക്കാൻ ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ചേര്‍ന്ന് അയല്‍വാസിയായ 14കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. റഫീക്ക ബീവിയും ഷെഫീക്കും ഇന്നലെ ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചു.ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അയല്‍വാസിയായ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ റഫീക്കയെയും മകനെയും ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പറയുന്ന പല കാര്യങ്ങളിലും വൈരുദ്ധ്യം തോന്നിയതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടയിലാണ് മറ്റൊരു കൊലപാതകത്തിന്റെ കഥ പുറത്തറിയുന്നത്. ഒരു വര്‍ഷം മുന്‍പ് മുല്ലൂരില്‍ മരിച്ച പെണ്‍കുട്ടിയുടെ കൊലപാതകവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആദ്യം സൂചന ലഭിച്ചു. തുടരന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

തലയ്ക്ക് അടിയേറ്റ് തന്നെയായിരുന്നു മുല്ലൂരിലെ പെണ്‍കുട്ടിയുടെയും മരണം. ദുരൂഹത തോന്നിയ കേസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം മുപ്പതോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം എവിടെയുമെത്തിയില്ല.

പ്രണയം നടിച്ച് പതിനാലുകാരിയായ പെണ്‍കുട്ടിയെ പലതവണ ഷെഫീക്ക് പീഡിപ്പിച്ചിരുന്നു. തടുര്‍ന്ന് പീഡന വിവരം പുറത്തുവരാതിരിക്കാന്‍ ഷെഫീക്ക് കുട്ടിയുടെ തന്നെ വീട്ടില്‍വെച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശാന്തകുമാരിയെ കൊലപ്പെടുത്താനുപയോഗിച്ച അതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയെയും ഇവര്‍ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *