കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി നാല് മുതൽ നടത്താനിരുന്ന ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു.

പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് കോവിഡ് രൂക്ഷമായതിനാല്‍ അത് പ്രായോഗികമല്ല.

തിരുവന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *