ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീൻ ആത്മഹത്യാ കേസിൽ സി ഐ യെ രക്ഷിക്കാൻ ശ്രമമെന്ന് പരാതിയുമായി കുടുംബം രംഗത്ത് .

കുറ്റപത്രത്തിൽ സി ഐയുടെ പേരില്ലെന്നും അത് അയാളെ രക്ഷിക്കാനാണെന്നും മോഫിയയുടെ മാതാപിതാക്കൾ ആരോപിച്ചു. സി ഐ സുധീറിന്റെ പേര് മൊഴിയിലുണ്ടായിരുന്നു. മകളുടെ മരണത്തിന് കാരണക്കാരിൽ സി ഐയും ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ നിന്ന് ആലുവ സിഐസി എൽ സുധീറിനെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് മോഫിയയുടെ അച്ഛന്റെ പ്രതികരണം . ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരായെന്നും . സി ഐ യെ പ്രതിച്ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞു.

നിയമവിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ ഒന്നാം പ്രതിയെന്നാണ് കുറ്റപത്രം. മോഫിയയുടെ മരണത്തിൽ സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണെന്ന് കുറ്റപത്രം. ഗാർഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *