വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് സൂചന. ഇയാള്‍ക്കായി എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ ബലാത്സം​ഗ കുറ്റത്തിന് കേസെടുത്തത്.ശ്രീകാന്ത് വെട്ടിയാർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

2020 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ ലൈഗിംക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പേ സാമൂഹികമാധ്യമങ്ങളില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരേ ‘മീടൂ’ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ഉന്നയിച്ചവരിലൊരാളാണ് ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്.കഴിഞ്ഞ ആഴ്ചയാണ് വിമന്‍ എഗെയ്നിസ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണങ്ങള്‍ ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *