സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രി സഭാ യോഗം വിലയിരുത്തി. കർശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരും എന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.നിയന്ത്രണങ്ങൾ സംബന്ധിച്ച് നാളെ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമെടുക്കും. ഫെബ്രുവരിയിലാണ് ഇത്രയും വർധന പ്രതീക്ഷിച്ചത്. എന്നാൽ അതു നേരത്തെയായി. നിലവിൽ 50 ശതമാനത്തോളം ഐസിയു, വെൻവെന്റിലേറ്റർ ഒഴിവുണ്ട്
സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമാണെന്ന് സർക്കാർ അറിയിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറവാണ് എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ചികിത്സക്കായി അമേരിക്കയിലേക്ക്പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്.