കോട്ടയത്ത് മാതാപിതാക്കള്‍ തനിച്ചുതാമസിക്കുന്ന വീട്ടിൽ മോഷണ ശ്രമം സിസിടിവിയില്‍ കണ്ട മകള്‍ കള്ളനെ കുടുക്കി.കീഴൂരിലെ വീട്ടില്‍ നടന്ന മോഷണശ്രമം മകള്‍ സി.സി.ടി.വി.യില്‍ കണ്ട് അയല്‍വാസിയെ വിവരം പറഞ്ഞതോടെ അയല്‍വാസി പോലീസില്‍ അറിയിക്കുകയും ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു. കീഴൂര്‍ സ്വദേശിയും ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന ചിറ്റേത്ത് പുത്തന്‍പുരയില്‍ റോബിന്‍സനാണ് (32) പിടിയിലായത്.
വെള്ളൂർ കീഴൂർ ഭാഗത്ത് താമസിക്കുന്ന വിമുക്ത ഭടനായ മേച്ചിരിൽ മാത്യുവിന്‍റെ വീട്ടിന് മുകളിലാണ് കള്ളൻ കയറിയത്. പാലായിലെ വീട്ടിലിരുന്ന് മാത്യുവിന്‍റെ മകൾ സോണിയ തൽസമയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് സംഭവത്തിൽ നിർണായകമായത്.
സോണിയ അപ്പോൾ തന്നെ തലയോലപ്പറമ്പ് എസ്ഐയെ വിളിച്ചുപറഞ്ഞു. എസ്ഐ ജയ്മോൻ സ്ഥലത്തേയ്ക്ക് പോയി. ഒപ്പം വെള്ളൂർ സ്റ്റേഷനിലും വിവരം അറിയിച്ചു. ഇതോടെ രണ്ട് പൊലീസ് സംഘങ്ങളും ചേർന്ന് വീട് വളയുകയായിരുന്നു. പൊലീസ് സാന്നിധ്യം അറിഞ്ഞ് ടെറസിൽ ഒളിച്ചിരുന്ന മാക്സിയിട്ട കള്ളൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് എസ് ഐയും സംഘവും ഓടിച്ചിട്ട് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *