കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ തലയറുത്ത് കൊലപ്പെടുത്തി ഭാര്യ. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. 53കാരനായ ഭശ്യാം രവിചന്ദ്രനെ ഭാര്യ വസുന്ധരയാണ് (50) കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.വസുന്ധരയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഭശ്യാം രവിചന്ദ്രന്റെ തലയറുത്തു മാറ്റിയ മൃതദേഹം കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസിന്റെ നിഗമനം.
ഭര്‍ത്താവിന്റെ മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തുകൊണ്ട് വീട്ടില്‍ വഴക്ക് പതിവായിരുന്നു. വ്യാഴാഴ്ച്ച ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം നിലനിന്നിരുന്നുവെന്നും തുടര്‍ന്ന് വസുന്ധര കത്തിയെടുത്ത് ഭര്‍ത്താവിനെ ആവര്‍ത്തിച്ച് വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *