വിവാഹത്തലേന്ന് വിരുന്നിനിടെ ബന്ധുവായ യുവാവുമൊത്ത് നൃത്തംചെയ്തതിന് കരണത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹംചെയ്ത് യുവതി.തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പൻട്രുത്തിലാണ് സംഭവം.ഈ മാസം 20ന് കടമ്പുലിയൂർ ഗ്രാമത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹത്തിന് തലേദിവസം 19നായിരുന്നു റിസ്പഷന്‍ തീരുമാനിച്ചിരുന്നത്. ചടങ്ങില്‍ ഡിജെക്കിടെ വധൂവരന്‍മാര്‍ നൃത്തം ചെയ്തു. എന്നാല്‍ വധുവിന്‍റെ ബന്ധു ദമ്പതികളുടെ കൈകളില്‍ പിടിച്ചു ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു. വധുവിനെയും ബന്ധുവിനെയും വരൻ തള്ളിമാറ്റി. തുടര്‍ന്ന് ഇരുവീട്ടുകാരും അതിഥികളും നോക്കിനില്‍ക്കെ വേദിയില്‍ വച്ച് വരന്‍ വധുവിനെ അടിക്കുകയായിരുന്നു. .ഇതോടെ തനിക്ക് ഈ വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
നിശ്ചയിച്ച ദിവസംതന്നെ വിവാഹം നടത്താന്‍ തീരുമാനിച്ച യുവതിയുടെ രക്ഷിതാക്കള്‍ ബന്ധുവായ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പുതിയ വിവാഹം ഉറപ്പിച്ചു. വിഴുപുരം ജില്ലയിലെ സെഞ്ചിയിലായിരുന്ന യുവാവിനെ പന്‍ട്രുത്തിയിലേക്ക് വിളിച്ചുവരുത്തിയാണ് നിശ്ചയിച്ച സമയത്ത് വിവാഹം നടത്തിയത്.വധുവിനെതിരെ പഴയ വരന്‍ പണ്രുട്ടി വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *