രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ ധര്‍മേന്ദ്ര പ്രതാപ് സിങ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ പ്രതാഭ് ഘട്ട് സ്വദേശിയായ ധർമേന്ദ്ര പ്രതാഭ് സിംഗ് ശനിയാഴ്ചയാണ് സമാജ് വാദി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ധര്‍മേന്ദ്ര പ്രതാപ് സിങിന്റെ ഉയരം 2.4 മീറ്ററാണ്. (8 അടി 1 ഇഞ്ച്) ഉയരക്കാരില്‍ ലോക റെക്കോഡുകാരനില്‍ നിന്നും വെറും 11 സെന്റീമീറ്റര്‍ മാത്രമാണ് കുറവ്.
‘അഖിലേഷ് യാദവിന്റെ നേതൃത്വത്തിലും സമാജ്‌വാദി പാര്‍ട്ടിയുടെ നയങ്ങളിലും ആകൃഷ്ടനായാണ് പാര്‍ട്ടി അംഗത്വമെടുത്തതെന്ന് പ്രതാപ് സിങ് പറഞ്ഞു.
ധര്‍മേന്ദ്ര പ്രതാപ് സിങ് സമാജ് വാദി പാര്‍ട്ടിയിലേക്ക് എത്തിയത് പാര്‍ട്ടിയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉത്തംപട്ടേല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *