എം.എ. യൂസഫലിയും ഭാര്യ ഷാബിറയും സഞ്ചരിച്ച ഹെലികോപ്റ്റർ കനത്ത മഴയിൽ
യന്ത്രതകരാർ മൂലം ചതുപ്പിൽ ഇടിച്ചിറക്കിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പ്രമുഖ വ്യവസായി എം.എ. യൂസഫി ആശുപത്രി വിട്ടു.
അബുദാബി രാജകുടുംബാഗംങ്ങൾ അയച്ച പ്രത്യേക വിമാനത്തിൽ അദ്ദേഹം അബുദാബിയിലേക്കു മടങ്ങി. അദ്ദേഹത്തിനൊപ്പം ഭാര്യയും ജീവനക്കാരും അബുദാബിയിലേക്കു പോയി.
പുലർച്ചെ ഒന്നരയോടെയാണ് അദ്ദേഹം അബുദാബിയിലേക്കു മടങ്ങിയത്. ഹെലികോപ്റ്റർ ചതുപ്പിൽ നിന്നും നീക്കി. ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ഹെലികോപ്റ്റർ അറ്റകുറ്റപ്പണികൾക്കായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദ്ഗധരുടെ മേല്‍നോട്ടത്തിലാണ് ഹെലികോപ്ടര്‍ നീക്കിയത്.
