റേഷന്‍ വിതരണം 31-നകം പൂര്‍ത്തിയാക്കും

ജില്ലയിലെ റേഷന്‍ വിതരണം ജനുവരി 31-നകം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 65% കാര്‍ഡുടമകളള്‍ ഈ മാസം 27 വരെ റേഷന്‍ വാങ്ങി. 27-ാം തീയതി 67,565 കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ട്. മുന്‍ മാസങ്ങളിലെ ജില്ലയിലെ ശരാശരി റേഷന്‍ ഉപഭോഗം 84 മുതല്‍ 87% വരെയാണ്. ഇന്റര്‍നെറ്റ് തകരാര്‍ മൂലമാണ് ചില സ്ഥലങ്ങളില്‍ റേഷൻ വിതരണം തടസ്സപ്പെട്ടത്. ഇ-പോസ് മെഷീനിലെ സര്‍വര്‍ തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് റേഷന്‍കടകളുടെ പ്രവൃത്തി പുനഃസ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ കുറുവങ്ങാട് , മേലടി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് , ജി എച്ച് എസ് എസ് വളയം, എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന നിരീക്ഷണകിണറുകളില്‍ (പീസോമീറ്റര്‍ ) സംരക്ഷണ കവചം , പ്‌ളാറ്റ് ഫോം മുതലായവ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി എട്ട് വൈകീട്ട് മൂന്ന് മണി. അന്നേ ദിവസം മൂന്നരക്ക് ടെണ്ടര്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഭൂജലവകുപ്പ് , ജില്ല ഓഫീസ് സിവില്‍സ്റ്റേഷന്‍ , കോഴിക്കോട്. ഫോണ്‍ : 04952370016.

വനിത ശിശുവികസന വകുപ്പിലെ അര്‍ബന്‍ 4 ഐ.സി.ഡി.എസ് പ്രൊജക്‌ന്റെ പരിധിയിലുള്ള 130 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി രണ്ട് ഉച്ചയ്ക്ക് ഒരുമണി. വിശദവിവരങ്ങള്‍ക്ക് 0495 2481145.

കോവിഡ് പ്രതിരോധം: ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലബോറട്ടറി ടെക്‌നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡ് മുഖേന ജോലി ചെയ്തവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.dmohtrivandrum.in ൽ ലഭ്യമാണ്. താല്പര്യമുളളവർ www.dmohtrivandrum.in ലെ ഗൂഗിൾ ഫോമിൽ 30ന് വൈകിട്ട് അഞ്ചിനകം വിവരം രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.

താത്പര്യ പത്രം ക്ഷണിച്ചു
തൃപ്പുണ്ണിത്തുറ ഗവ. സംസ്‌കൃത കോളേജിലെ ഫർണിഷിങ് ജോലികളുമായി ബന്ധപ്പെട്ട് ഗവ. അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും താത്പര്യ പത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0484-2777444, govtsanskritcollegetpra.edu.in.

പി ജി ഡി എം ഇ പി കോഴ്‌സ് അപേക്ഷാ തീയതി നീട്ടി
തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എംഇപി സിസ്റ്റംസ് മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള അപേക്ഷാ തീയതി ഫെബ്രുവരി അഞ്ച് വരെ നീട്ടി. ഫെബ്രുവരി ഏഴിനു ക്ലാസുകൾ ആരംഭിക്കും. ബി ടെക് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ പാസായവർക്ക് അപേക്ഷിക്കാം.
വെന്റിലേഷൻ (ഹീറ്റ് മാനേജ്‌മെന്റ് & എയർ സർക്കുലേഷൻ – HVAC), ഇലക്ട്രിക്കൽ സിസ്റ്റം (പവർ ഗ്രിഡ് മുതൽ വിവിധ ഔട്ട്പുട്ടുകൾ വരെ), പ്ലംബിങ് (ജലവിതരണവും മലിനജലനിർമാർജനവും ഉൾപ്പെടെ), ഉപയോഗിക്കുന്ന വസ്തുക്കളുടെ ക്വാളിറ്റി പരിശോധന, പ്ലാനിങ് ക്വാളിറ്റി ഉറപ്പുവരുത്തൽ, ക്വാളിറ്റി ഹെൽത്ത് സേഫ്റ്റി എൻവയൺമെന്റ്, എന്നിങ്ങനെ ഈ മേഖലയിലെ എല്ലാ പ്രവർത്തനത്തിലും പ്രായോഗികപരിശീലനം നൽകുന്നതാണ് കോഴ്‌സ്.
ദേശീയനിലവാരമുള്ള പരിശീലനലാബുകൾ, അനുഭവസമ്പത്തുള്ള അധ്യാപകർ, ഇന്റേൺഷിപ് സൗകര്യം എന്നിവ കോഴ്‌സിന്റെ പ്രത്യേകതകളാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് എംഇപി വർക്ഷോപ്പുകളുടെ ക്രമീകരണം. വെബ്സൈറ്റ് വഴി അപേക്ഷിക്കാം: www.iiic.ac.in. ഫോൺ: 8078980000

Leave a Reply

Your email address will not be published. Required fields are marked *