കോഴിക്കോട്: പറമ്പിൽ ബസാറിലെ തുണിക്കട കത്തിച്ച സംഭവത്തിലെ പ്രതികൾ സഞ്ചരിച്ചവാഹനവും പ്രതിയെയും പോലീസ് തിരിച്ചറിഞ്ഞു. തെളിവുകൾ പോലീസ് കുറ്റമറ്റഅന്വേഷത്തിലൂടെയാണ് കണ്ടെത്തിയത്. പ്രതി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ആത്മഹത്യ ഭീഷണി നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിഞ്ഞ ഇരുനില വസ്ത്രവ്യാപാര ശാലയാണ് പൂർണമായും കത്തിച്ചത്., വ്യാഴാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ പിക്കപ്പ് വാഹനത്തിലെത്തിയ സംഘം ഷോറൂമിന് തീ വെക്കുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച ണ് അന്വേഷണം നടന്നത്. നിജാസിന്റെ ഭാര്യാ സഹോദരനുമായിചില ഇടപാടുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആ വൈരാശ്യമാണ് നിജാസിന്റെ സ്ഥാപനം കത്തി ക്കുന്നതിൽ എത്തിയത്. ആവിഷയത്തിൽ പലരും ഇടപെട്ട് രണ്ടു വർഷം മുമ്പ് പണം കൊടുത്ത് തീർത്തിരുന്നുന്നതായും പറയപ്പെടുന്നു. ഒന്നര മാസം മുമ്പ് ഈ സംഭവുമായി നിജാസിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് നിജാസ് ചേവായൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതായിരിക്കാം സ്ഥാപനം തീവെച്ച് നശിപ്പിക്കാൻ കാരണമെന്നു കരുതുന്നത്. ഈ കേസുമായി എന്തെങ്കിലും ബദ്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നതിനിടെയാണ്പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
വാഹനം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ തെളി വുകൾ പോലീസ് ശേഖരിക്കുകയായിരുന്നു. ചേവായൂർ എസ് എച്ച് ഒ, എസ് ഐ അടങ്ങുന സംഘമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അത്രയും പഴുതടച്ച അന്വേഷണമാണ് നടന്നത്. സിറ്റിപോലീസ് കമ്മീഷണർ എ.വി ജോർജ് ന്റെയുംഅസിസ്റ്റന്റ് പോലീസ് കമ്മീഷണർ നോർത്ത് മുരളീധരന്റെയുംപ്രത്യേകമേൽനോട്ടത്തിലാണ്അനേഷണംനടന്നിരുന്നത്..