വാലൻറ്റൈൻസ് ഡേ പാർട്ടിക്ക് വിൽപനക്കായി കൊണ്ടുവന്ന മയക്കുമരുന്നു മായി റോഷൻ ഉമ്മൻ പിടിയിൽ. 20 ലക്ഷം വിലവരുന്ന മയക്കുമരുന്നുമായി (MDMA) താമരശ്ശേരി അമ്പായത്തോട് മീൻ കുളത്ത് ചാലിൽ ബംഗ്ലാവിൽ വീട്ടിൽ റോഷൻ ജേക്കബ് ഉമ്മനെ (35) എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ കെ.സതീശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശേധിച്ച് കണ്ടെത്തിയത്.
ബാംഗ്ലൂ രീൽ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്നുകൾ .
മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന ആളാണ് റോഷൻ എന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. കുന്ദമംഗലം, കോഴിക്കോട്, ഫറൂഖ്, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ വിൽപന നടത്താൻ ഉള്ളതാണെന്ന് പ്രതി എക്സൈസ് മൊഴി നൽകിയിട്ടുണ്ട് . അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ നിഷിൽ കുമാർ , പ്രിവന്റീവ് ഓഫീസർമാരായ ടി.ഗോവിന്ദൻ വി. ബി അബ്ദുൽ ജബ്ബാർ , സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.ശ്രീശാന്ത്, എൻസുജിത്ത്, ടി രജുർഎന്നിവരാണ് സംഘത്തിൽഉണ്ടായിരുന്നത്. മാസങ്ങൾക്ക് മുമ്പ്അമ്പായത്തോട് നിന്നും റുഖിയ്യ എന്ന സ്ത്രീയെ നായയെ വിട്ട് കടിപ്പിച്ച കേസിലെ പ്രതിയാണ് റോഷൻ

Leave a Reply

Your email address will not be published. Required fields are marked *